play-sharp-fill
മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്; വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ നാമത്തിൽ മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടും

മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്; വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ നാമത്തിൽ മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടും

സ്വന്തം ലേഖകൻ 

വയനാട്: വയനാട്ടിലെ മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടുക.

ആദ്യ രാജ്യാന്തര ട്വിന്റി20 മത്സരത്തിൽ മിന്നു മണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ തന്നെ മിന്നു മണിക്ക് വിക്കറ്റ് സാധിച്ചിട്ടുണ്ട്. ഇതിന്റെ ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നു മണിയുടെ വീട്ടുകാരും നാട്ടുകാരും മൊബൈലിലൂടെയാണ് മത്സരം കണ്ടത്. താരത്തിന്റെ അടുത്ത പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ചോയിമൂല ഗ്രാമം.

മിന്നു മണിയുടെ പ്രകടന മികവിൽ മാനന്തവാടി മുൻസിപ്പൽ ഭരണസമിതി യോഗത്തിലാണ് റോഡിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ, മാനന്തവാടി- മൈസൂർ റോഡ് ഇനി മുതൽ ‘മിന്നു മണി റോഡ്’ എന്ന പേരിൽ അറിയപ്പെടും.