വഴിത്തർക്കം : അർദ്ധ രാത്രിയിൽ വൃദ്ധ ദമ്പതികളക്കം ആറുപേരെ അക്രമികൾ വീടുകയറി മർദ്ദിച്ചു ; രണ്ട് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ചാരുംമൂട്: വഴിത്തർക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേരെ ഒൻപതംഗ സംഘം വീടുകയറി അക്രമിച്ചു. ഒൻപതംഗ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി. അക്രമത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.
നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുൺ കുമാർ (45 ), അനിൽകുമാർ (35), ചെറുമകൻ അനന്ദു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതികളൊഴികെയുള്ള നാലു പേരാണ് ഇടപ്പോൺ ജോസ് കോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ ഒൻപതംഗ സംഘം അക്രമം നടത്തിയത്. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർക്കുന്ന ശബ്ദം കേട്ട് ഉണരുമ്പോൾ ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സമയം മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നൂറ് വയസുള്ള സുകുമാര പിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടുണർന്ന് വീടിന്റെ മുറ്റത്തു നിൽക്കുമ്പോളാണ് തിരികെ വന്ന അക്രമി സംഘം അനീഷിനെ മർദ്ദിച്ചത്. വഴിയെ ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.