
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ തോല്‍വിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.
എല്‍ഡിഎഫിന് തീർത്തും അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണുണ്ടായതെങ്കിലും വലിയൊരു ജനവിഭാഗം മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറന്ന പരിശോധന നടത്തുമെന്നും അഭിപ്രായങ്ങള്‍ ഗൗരവമായി കേള്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ ശക്തിയോടെ തിരിച്ച് വരുമെന്ന് പറഞ്ഞ പിണറായി വിജയന്, വിജയിച്ച യുഡിഎഫിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.







