play-sharp-fill
ശബരിമല സ്ത്രീ പ്രവേശനം; ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചു

ശബരിമല സ്ത്രീ പ്രവേശനം; ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.30യോടെ നഗരമധ്യത്തിൽ ഗാന്ധി സ്‌ക്വയറിലായിരുന്നു രാഷ്ട്രീയ ബജ്‌രംഗ്ദൾ – രാഷ്ട്രീയ മഹിളാ പരിഷത്ത്,  അഖില ഹിന്ദു പരിഷത്ത്, ഹിന്ദു മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ധർണ്ണയും നടത്തിയത്.


ധർണ സൂര്യകാലടിമന സൂര്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ബജ് രംഗ്ദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല സംരക്ഷണ സമിതി കോ ഓർഡിനേറ്ററുമായ ജയേഷ് കോതാടി, ശബരിമല സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻപിള്ള, ജനറൽ സെക്രട്ടറി അനീഷ് പൂഞ്ഞാർ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് പ്രഭു, പി.എസ് ശ്രീകുമാർ, മഹിളാപരിഷത്ത് ഭാരവാഹി രാജി ചന്ദ്രൻ, സെക്രട്ടറി സുഗതകുമാരി, ജില്ലാ സെക്രട്ടറി സുരഭിലക്ഷമി നായർ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ക്ഷേത്ര മൈതാനത്തുനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറിലെത്തി. തുടർന്ന് നൂറോളം പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധം പത്തു മിനിറ്റിലേറെ തുടർന്നതോടെ പ്രവർത്തകരെ ഒരു വശത്തേക്ക് മാറ്റി പോലീസ് ഗതാഗതാഗത സൗകര്യം ക്രമീകരിച്ചു.

എന്നാൽ റോഡിൽ നിന്നു മാറാൻ പ്രവർത്തകർ തയ്യാറാകാതെ വന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

25ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ഡി.വൈ.എസ്.പി ആർ ശ്രീകുമാർ, സി.ഐ മാരായ എ.ജെ തോമസ്, നിർമ്മൽ ബോസ്, എസ്.ഐമാരായ എം.ജെ അരുൺ, റ്റി.എസ് റെനീഷ് , അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ.