
റോഡിൽ വള്ളമിറക്കാം; റോഡിൽ വെള്ളം കെട്ടിയതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണു; പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരും നാട്ടുകാരും; പരിഹാരവുമായി തോമസ് ചാഴിക്കാടൻ എം പി
സ്വന്തം ലേഖകൻ
കോട്ടയം
റോഡിൽ മുഴുവൻ കുഴിയും വെള്ളവും ….. വേണേൽ മഴ വെള്ളത്തിലും വള്ളമിറക്കാം. ചൂട്ടുവേലി തേക്കും പാലം റോഡിന്റെ അവസ്ഥയാണിത്. റോഡ് തകർന്നിട്ട് നാളുകൾ ഏറെയായി.
കുഴിയുടെ ആഴം അറിയാതെ എത്തുന്നവർ അപകടത്തിൽ പെടുന്നത് പതിവാണ്.
ഇരുചക്ര വാഹനക്കാരാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം ഈ കുഴിയിൽ വീണ ഒരളുടെ കാല് ഒടിഞ്ഞിരുന്നു.
ഇതോടെയാണ് പ്രതിഷേധവുമായി സി പി എം പ്രവർത്തകരും നാട്ടുകാരും രംഗത്ത് എത്തിയത്.
സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി എം സുരേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
അതേസമയം സംഭമറിഞ്ഞ് സ്ഥലത്തെത്തിയ തോമസ് ചാഴിക്കാടൻ എം പി സ്ഥലത്തെത്തുകയും റോഡ്
ചുങ്കം – എസ്. എച്ച് മൗണ്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി – 25 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പിൽ നിന്നും അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ടുള്ള ഭാഗം ടൈൽ പാകുവാനും, ബാക്കി ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തി റോഡ് സഞ്ചാര യോഗ്യമാക്കുവാനുമാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ദുരവസ്ഥ പ്രദേശ വാസികൾ എം.പി യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. നിർമ്മാണ ജോലികൾ ഇന്ന് ആരംഭിച്ചു.