play-sharp-fill
കാരാപ്പുഴ അമ്പലക്കടവ് തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി;സംഭവത്തിൽ ദുരൂഹത

കാരാപ്പുഴ അമ്പലക്കടവ് തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി;സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: കാരാപ്പുഴയിൽ
രണ്ടുദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.

കാരാപ്പുഴ മാന്താർ , ചോതറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോഷി (44) യെ ആണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് 8:00 മുതൽ ജോഷിയെ കാണാനില്ലായിരുന്നു ഇതുസംബന്ധിച്ച് ബന്ധുക്കൾ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിന്മേൽ അന്വേഷണം നടന്നുവരികയാണ് മൃതദേഹം കണ്ടെത്തിയത്.

വാച്ച് റിപ്പയറിങ് തൊഴിലാളിയായ ഇദ്ദേഹം വീട്ടിലിരുന്ന് വാച്ച് റിപ്പയർ ചെയ്ത് കടകളിൽ കൊടുക്കുന്ന ജോലി ചെയ്യുകയാണ്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്ന് ബന്ധുക്കൾ പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് അമ്പലക്കടവ് തോട്ടിൽ മൃതദേഹം നാട്ടുകാർ കാണുന്നത് തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഭാര്യ ലേഖ . മക്കൾ സിന്ധു , മഞ്ജു.
ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽക്കും. ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കും