കോട്ടയം റൂട്ടിൽ അറുപുഴ -ആലുമൂട് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കുക: നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം : ഇല്ലിക്കൽ പാലം മുതൽ ചിന്മയ സ്കൂൾ ജംഗ്ഷൻ അറുപുഴ ആലുമൂട് വരെ ഉള്ള റോഡ് തകർന്നതായി നാട്ടുകാരുടെ പരാതി. തകർന്ന് തരിപ്പണമായ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഈ റോഡിൽ അപകടസാധ്യത കൂടുതൽ ആണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതു വഴി യാത്ര ചെയ്ത നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. എന്നിട്ടും അധികാരികൾ റോഡിൻ്റെ അറ്റകുറ്റപണി നടത്താതെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് തെരുവ് വിളക്കുകൾ കത്തുന്നില്ല. ഇതിനാൽ രാത്രി വാഹനം ഓടിക്കുന്നവർക്കു കുഴികൾ പോലും കാണാൻ സാധിക്കുന്നില്ലന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുട്ടിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരനെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ഉള്ളത് വണ്ടി ഓടിക്കുമ്പോൾ കുഴികൾ വെട്ടിക്കാൻ ഉള്ള ശ്രെമത്തിൽ അപകട സാധ്യത കൂടുതൽ ആണ്. അറു പുഴജംഗ്ഷൻ മുൻപുള്ള വെള്ളകെട്ട് രൂക്ഷമാണ് ഒരു മഴപെയ്തൽ ഈ ഭാഗത്തു വെള്ളകെട്ട് പതിവാണ് ആലുംമൂട്കഴിഞ്ഞ് സൂപ്പർമാർക്കറ്റ് ജംഗ്ഷൻനിൽ ഉള്ള പാലത്തിന്റെ പണി പകുതിയിൽ നിർത്തി ഇരിക്കുകയാണ്.

അപകടം ഒഴിവാക്കാനും റോഡ് നവീകരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.