Spread the love

ഡൽഹി: ഒടുവില്‍ ശരിയായി. വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി സിബിഎസ്‌ഇ പുനർ മൂല്യനിർണയ അപേക്ഷ നല്‍കാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി.

video
play-sharp-fill

പുനർ മൂല്യനിർണയത്തിന് അപേക്ഷ നല്‍കാനുള്ള സൈറ്റില്‍ തകരാർ പരിഹരിച്ച്‌ ഇന്ന് രാവിലെയോടെയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നുമുതല്‍ ഈ മാസം ആറുവരെ അപേക്ഷ സമർപ്പിക്കാം എന്നാണ് സിബിഎസ്‌ഇ അറിയിച്ചിരിക്കുന്നത്.

ഇന്നലെയും വെബ്സൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു.
നീറ്റ്, സിബിഎസ്‌ഇ പരീക്ഷകളിലെ പിഴവുകളില്‍ പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഎസ്‌ഇയില്‍ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഇൻ്റർനെറ്റില്‍ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.

ഒഎസ്‌എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കല്‍ ഹാക്കർമാർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.