വേറിട്ട വേഷവുമായി റിമ കല്ലിങ്കലിന്റെ തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി; ഒക്ടോബർ പതിനാറിന് തീയറ്ററിൽ എത്തും

Spread the love

നിരവധി അവാർഡുകൾക്ക് അർഹമായ ബിരിയാണി എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു.

video
play-sharp-fill

കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് തിയേറ്റർ. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവ്വഹിക്കുന്നു. സഹനിർമ്മാണം-സന്തോഷ് കോട്ടായി ആണ്.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ഡെയ്ൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖില്‍ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എഡിറ്റിങ് -അപ്പു എൻ ഭട്ടതിരി, മ്യൂസിക് -സയീദ് അബ്ബാസ്, സിങ്ക് സൗണ്ട് -ഹരികുമാർ മാധവൻ നായർ, സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,സൗണ്ട് ഡിസൈൻ-സജിൻ ബാബു, ജുബിൻ രാജു, ആർട്ട്-സജി ജോസഫ്, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ, ആക്ഷൻ -അഷറഫ് ഗുരുക്കള്‍, വിഎഫ്‌എക്സ് -പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ് -സേതു ശിവാനന്ദൻ, ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -അജിത്ത് സാഗർ, പ്രൊഡക്ഷൻ കണ്‍ട്രോളർ -സംഗീത് രാജ്, ഡിസൈൻ -പുഷ് 360, സ്റ്റില്‍സ് -ജിതേഷ് കടയ്ക്കല്‍, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ -ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യല്‍) പിആർഒ -എ.എസ്. ദിനേശ്.