Spread the love

കോട്ടയം: സതീശൻ മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മൻ്റേത്.

video
play-sharp-fill

അവസാന നിമിഷമാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചാണ്ടി
ഉമ്മൻ ഒഴിവാക്കപ്പെട്ടത്. ചാണ്ടിയേക്കാൾ വളരെ ജൂനിയറായ ഒ. ജെ. ജനീഷ് മന്ത്രിസഭയിൽ ഉൾപ്പെട്ടപ്പോഴാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

ചാണ്ടി ഉമ്മനെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ.
ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നുണ്ടെന്നും സഭയുടെ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഒരു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും മാത്രമാണ് ലഭിച്ചത്. മുതിർന്ന രാഷ്ട്രീയ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതിയ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനത്തിന് പൂർണ അർഹനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബവും ഈ നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ പാർട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത് വി ഡി സതീശന്റെ തീരുമാനപ്രകാരമാണെന്നും പ്രതികരണം ഉയരുന്നുണ്ട്. ആദ്യഘട്ടംമുതൽ പട്ടികയിലുണ്ടായിരുന്ന ചാണ്ടി ഉമ്മനെ രമേശ്‌ ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം പിന്തുണച്ചിരുന്നു. എന്നാൽ 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാക്കാത്തതിന്‌ പ്രതികാരം വീട്ടുകയായിരുന്നു സതീശൻ എന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം.