റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു; വാക്കുതർക്കത്തെ തുടർന്ന് സംഭവം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു
സ്വന്തം ലേഖകൻ
ഇൻഡോർ : റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു. ഇൻഡോറിലെ പാർട്ടി ഓഫീസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പതാക ഉയർത്തൽ ചടങ്ങിനിടെയാണ് കോൺഗ്രസ് നേതാക്കൾ തമ്മിത്തല്ലിയത്. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ല. വാക്കുതർക്കത്തെ തുടർന്ന് സംഭവം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു.
ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിർ എന്നീ കോൺഗ്രസ് പ്രവർത്തകരാണ് മധ്യപ്രദേശ് ഇൻഡോറിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ച് പരസ്പരം കൈയാങ്കളിയിൽ ഏർപ്പെട്ടത്. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇൻഡോറിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധി ഭവനിൽ മുഖ്യമന്ത്രി കമൽ നാഥ് ത്രിവർണ പതാക ഉയർത്താനായി എത്തുന്നതിന് തൊട്ടുമുമ്ബാണ് സംഭവം. ഇരുവരും പരസ്പരം മർദിക്കാൻ തുടങ്ങിയതോടെ പൊലീസും മറ്റു പ്രവർത്തകരും ഇടപെട്ട് പിടിച്ചുമാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0