
തിരുവനന്തപുരം: ലീഗിന് കൂടുതല്‍ സീറ്റ് നല്‍കരുതെന്ന പ്രസ്താവനയില്‍ കുരുങ്ങി രമേശ് ചെന്നിത്തല. അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ് അന്നത്തെ കോണ്‍ഗ്രസ് അല്ല
ഇന്നത്തെ കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് കൂടുതല്‍ സീറ്റ് നല്‍കിയതില്‍ അടക്കം വിയോജിപ്പറിയിച്ചത് പഴയ കാര്യമാണ്. അതുകഴിഞ്ഞ് ആലുവ പുഴയിലൂടെ ഒത്തിരി വെള്ളം ഒഴുകിപ്പോയി.
ഇപ്പോഴത്തെ സാഹചര്യവുമായി ഒരുപാട് വ്യത്യാസമുണ്ട്. അന്നത്തെ സാഹചര്യമല്ല ഇന്നെന്ന് അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച നടന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരം നല്‍കണം എന്നാണ് അഭിപ്രായം. കഴിഞ്ഞ തവണ 53 ശതമാനം സീറ്റ് യുവാക്കള്‍ക്ക് നല്‍കിയിരുന്നു അദ്ദേഹം പറഞ്ഞു.








