Spread the love

കരള്‍ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിള്‍ എന്ന് വിദഗ്ധർ പറയുന്നു.

video
play-sharp-fill

കരള്‍ രോഗങ്ങള്‍ കാരണം ചർമത്തില്‍ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്. കരള്‍ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്.

 

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് കരളായതിനാല്‍, മോശ ഭക്ഷണക്രമം, മദ്യപാനം, പുകവലി, ഉറക്കക്കുറവു തുടങ്ങിയ പ്രശ്നങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് കരളിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചർമം ക്ഷീണിക്കാനും കാരണമാകും. നിർജ്ജലീകരണം, അലർജി, പ്രായം, ജനിതക കാരണങ്ങള്‍, അമിതമായ സ്ക്രീൻ സമയം, മോശം ഭക്ഷണം, പുകവലി, മദ്യപാനം, വിളർച്ച തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും കണ്ണിന് താഴെ കറുപ്പ് പ്രത്യക്ഷപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കണ്ണിന് താഴത്തെ കറുപ്പ് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ തിരിച്ചറിയാം!

 

കണ്ണിന് താഴത്തെ കറുപ്പ് കൊണ്ട് മാത്രം കരള്‍ രോഗം സ്ഥിരീകരിക്കാനാകില്ല. മൊത്തത്തിലുള്ള മന്ദത, നീർക്കെട്ട് അല്ലെങ്കില്‍ മഞ്ഞ നിറം കലർന്ന ചർമം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും പരിശോധിക്കണം. ക്ഷീണം, ഉർജ്ജമില്ലായ്മ, നേരിയ ദഹന പ്രശ്നങ്ങള്‍ എന്നിവയും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കണ്ണിന് താഴത്തെ കറുപ്പ്, ഒരു ഭാഗത്ത് മാത്രം കാണുന്നവയും നല്ല ഉറക്കം, ജലാംശം, പരിചരണം എന്നിവയോട് നന്നായി പ്രതികരിക്കുന്നതുമാണ്.

 

കറുപ്പ് വൃത്തങ്ങള്‍ക്ക് പിന്നിലെ മറ്റ് കാരണങ്ങള്‍

 

ഉറക്കക്കുറവ്, അമിതമായി സ്ക്രീൻ സമയം, ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്നത് എന്നിവ കണ്ണിന് താഴെയുള്ള കറുപ്പിനുള്ള വളരെ സാധാരണമായ ഘടകങ്ങളാണ്. ജനിതകവും ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. നിർജ്ജലീകരണം, കുറഞ്ഞ ഹീമോഗ്ലോബിൻ അളവ്, സൂര്യപ്രകാശം കുറവ് ഏല്‍ക്കുന്നത്, അലർജികള്‍, കുഴിഞ്ഞ കണ്ണുകള്‍ എന്നിവയും കാരണങ്ങളാകാം.

 

പ്രായം കൂടുന്തോറും, കണ്ണുകള്‍ക്ക് ചുറ്റുമുള്ള കൊളാജനും കൊഴുപ്പും നഷ്ടപ്പെടുമ്ബോള്‍ ആ ഭാഗം കൂടുതല്‍ ക്ഷീണിക്കാനും കറുപ്പുണ്ടാകാനും കാരണമാകുന്നു. പുകവലിക്കാരില്‍ ഇത് വളരെ നേരത്തെ പ്രത്യക്ഷപ്പെടാം.

പരിഹാരം

 

വിറ്റാമിൻ സി, നിയാസിനാമൈഡ്, കോജിക് ആസിഡ് അല്ലെങ്കില്‍ കഫീൻ എന്നിവ അടങ്ങിയ ഐ ക്രീമുകള്‍ പിഗ്മെന്റേഷനുമായി ബന്ധപ്പെട്ട കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും തിളക്കം നല്‍കാനും സഹായിക്കുന്നു. അതിനൊപ്പം ശരിയായ ഉറക്കം, ജലാംശം, സണ്ഡസ്ക്രീൻ ഉപയോഗം, ശരിയായ പരിചരണം, മസാജ്, പതിവായുള്ള സ്ക്രീൻ ബ്രേക്കുകള്‍ എന്നീ ശീലങ്ങള്‍ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്.