
തിരുവനന്തപുരം: കടയ്ക്ക് മുന്നില്‍ നിന്നിരുന്നയാളെ മർദിച്ച കേസില്‍ കാപ്പ പ്രതിയടക്കം രണ്ടുപേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
കാരംകോട് ജംഗ്ഷന് സമീപം മദ്യലഹരിയിലെത്തിയ പ്രതികള്‍ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നല്‍കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപരിചിതരായതിനാല്‍ അദ്ദേഹം ഈ ആവശ്യം നിരസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഇയാളുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും തുടർന്ന് ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിഗരറ്റ് വാങ്ങി നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ പ്രതികള്‍ കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.







