മറ്റെന്തിനെക്കാളും റസിയയ്ക്ക് വലുത് മകനായിരുന്നു..! ലോക് ഡൗണിൽ ആന്ധ്രയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ വീട്ടമ്മ സ്‌കൂട്ടറിൽ സഞ്ചരിച്ചത് 1400 കിലോമീറ്റർ

മറ്റെന്തിനെക്കാളും റസിയയ്ക്ക് വലുത് മകനായിരുന്നു..! ലോക് ഡൗണിൽ ആന്ധ്രയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ വീട്ടമ്മ സ്‌കൂട്ടറിൽ സഞ്ചരിച്ചത് 1400 കിലോമീറ്റർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ വൈറസ് രോഗബാധയുടെ സമൂഹവ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പലരും പലയിടത്തും കുടുങ്ങി. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആന്ധ്രയിൽ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാൻ ഒരമ്മ താണ്ടിയത് 1400 കിലോ മീറ്ററുകൾ.

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഒറ്റപ്പെട്ട മകനെ തെലങ്കാനയിൽ തിരിച്ചെത്തിക്കാൻ മൂന്ന് ദിവസമെടുത്ത് 1400 കിലോമീറ്ററാണ് ആ അമ്മ സഞ്ചരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനെ കൂട്ടികൊണ്ടുവരാൻ പൊലീസിൽ നിന്ന് അനുമതി വാങ്ങിയാണ് 48കാരിയായ റസിയ ബീഗം പോയത്. നെല്ലൂരിലെ സോളയിൽ നിന്നാണ് അവർ മകനേയും കൊണ്ടു മടങ്ങിയത്.

‘ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തിൽ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളിൽ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം പറഞ്ഞു.

നിസാമാബാദിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വർഷം മുമ്‌ബേ ഭർത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആൺ മക്കളുണ്ട്. ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകൻ നിസാമുദ്ദീൻ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.

സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാർച്ച് 12ന് നിസാമുദ്ദീൻ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയുയായിരുന്നു.

റൈഡിങിന് പോകുകയാണെന്ന് കരുതി പൊലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടർന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാൻ റസിയ ബീഗം ഒറ്റയ്ക്ക് മുന്നിട്ട് ഇറങ്ങിയത്.

Tags :