
കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം.. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയില്‍ പെട്ടത്.
അരി കഴുകിയ വെള്ളത്തിനും അരിക്കും കഴുകിയശേഷം നീലനിറമാവുകയായിരുന്നു.
ഏന്തയാർ അക്ഷയ സെൻ്ററിന് സമീപമുള്ള റേഷൻ കടയില്‍ നിന്നാണ് ബിജു 5 കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി കഴുകിയപ്പോഴാണ് അരിക്കും വെള്ളത്തിനും ഒരേപോലെ നീല നിറമായത്.
ഇതിനെ തുടർന്ന് റേഷൻ കടയിലെത്തി കടക്കാരനോടിത് പറഞ്ഞപ്പോള്‍ അരി മാറ്റി നല്‍കുകയായിരുന്നു. എന്നാല്‍ പുതിയ അരി കഴുകിയപ്പോള്‍ ഈ നിറംമാറ്റം കണ്ടില്ല. സംഭവത്തില്‍ ബിജു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്ബിൻ്റെ അംശം കൂടുതലാണെങ്കില്‍ ഈ നിറം വരാൻ സാധ്യതയുള്ളതായാണ് ഭക്ഷ്യ വകുപ്പിൻ്റെ നിഗമനം. നാളെ അരിയുടെ സാമ്ബിള്‍ പരിശോധിക്കുവാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.







