Spread the love

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. പ്രത്യേക അന്വേഷണസംഘം കേസ് വീണ്ടും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

video
play-sharp-fill

നവകേരള യാത്രയ്ക്കിടെ 2023 ഡിസംബറിൽ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും മർദിച്ചെന്നായിരുന്നു പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയായിരുന്നു പ്രതിഷേധക്കാരെ മർദിച്ചതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗൺമാൻമാർ പ്രവർത്തിച്ചതെന്നും അത് രക്ഷാപ്രവർത്തനമാണെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി നടപടി ന്യായീകരിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group