Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമളി : ഓട്ടോ ഇടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. കൊല്ലം പട്ടടയിൽ പുത്തൻപുരയിൽ കിഷോർ-ആശദമ്പതികളുടെ മകൻ അർണവാണ്​ (കണ്ണൻ) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുടുംബത്തെ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനമിടിച്ച് കയറിയാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കിഷോർ, ഭാര്യ ആശ, ഇവരുടെ കൈയിലുണ്ടായിരുന്ന ഒമ്പത്​ മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കും പരിക്കേറ്റു. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയിലെത്തിയ ഓട്ടോ നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചതിനുശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ രാജേഷ് ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.