Spread the love

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍.

video
play-sharp-fill

ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഇ പി ജയരാജന്റെ വിശദീകരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നതെന്നും കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായതെന്നും കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ കോടതിയ്ക്ക് ഇത്തരം ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

‘പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്. കോടതി പൊലീസ് അല്ല, കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായത്. ഈ കേസില്‍ പ്രതിയും പരാതിക്കാനരുമായിരുന്നില്ല ഞാന്‍. പിന്നെ എന്തുകൊണ്ടാണ് കോടതി എന്റെ പേര് പറഞ്ഞത് എന്ന് അറിയില്ല. പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. എന്നെ വിചാരണ ചെയ്തിട്ടില്ല. കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ കോടതിക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ കഴിയില്ല. കേസ് വന്നാല്‍ അതിനെപ്പറ്റി അപ്പോള്‍ പറയാം’: ഇ പി ജയരാജന്‍ പറഞ്ഞു.