
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്ടര്‍ നല്കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം.
വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബ സംബന്ധമായ പ്രശ്നത്തിൽ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഐയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്.
സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് മാറ്റിയതായും യുവതി പരാതിയും പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പോലീസ് ഓഫിസേഴ്സ് റൂറൽ പ്രസിഡണ്ട് കൂടിയാണ് സൈജു.







