
ചോലത്തടം: വേലംപറമ്പിൽ വി.എ. രാജു (65) വിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഭാര്യ സുജാത സ്വന്തം വീടായ കൊടുങ്ങല്ലൂർ പോയിരിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ അഞ്ച് മണിയോടെ സെൻസസിനായെത്തിയ എന്യുമറേറ്റർമാരായ പൂഞ്ഞാർ എസ്.എം.വി. സ്കൂൾ അധ്യാപകരായ പി.എസ്. അജയൻ, സംഗീത, തെക്കേക്കര പഞ്ചായത്തംഗം റെജി ഷാജിയുടെ മകൻ ഹരികൃഷ്ണൻ എന്നിവരാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടത്.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു. മകൾ പരേതയായ അർച്ചന. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






