Spread the love

സ്വന്തം ലേഖകൻ
കട്ടപ്പന : മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കട്ടപ്പന സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

സംഭവത്തിൽ ചിന്നക്കനാല്‍ സൂര്യനെല്ലി കണ്ണംപള്ളിയില്‍ ശ്രീക്കുട്ടന്‍ (18), സുഹൃത്ത് നെടുങ്കണ്ടം കല്‍കൂന്തല്‍ കുഴിയോടിയില്‍ രാജേഷ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണ്‍ വഴിയാണ് ശ്രീക്കുട്ടന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രികാലങ്ങളില്‍ രാജേഷിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇവരെ പിടികൂടിയതോടെയാണ് പീഡനവിവരം അറിഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ്.എച്ച്‌.ഒ വിശാല്‍ ജോണ്‍സന്‍, എസ്.ഐ കെ. ദിലീപ്കുമാര്‍, എ.എസ്.ഐ കെ.സി. ഹരികുമാര്‍, എബിന്‍ ജോസ്, സതീഷ്, പ്രശാന്ത് മാത്യു എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.