Spread the love

വയനാട്: മാനന്തവാടിയില്‍ ചത്ത ആടുകളെ വനത്തില്‍ കൊണ്ടു തള്ളാൻ ശ്രമിച്ച നാലു രാജസ്ഥാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

രാജസ്ഥാന്‍ ഹൊപാര്‍ദി ജോധ്പുര്‍, കല്‍റാന്‍, ജ്മിര്‍ ഗാളി നമ്ബര്‍ ഒന്‍പതിലെ നാദു(52), കല്‍റ സദ്ദാം(28), ജോധ്പുര്‍ കല്‍റ, തളിയ മുഷ്താഖ്(51) അജ്മിര്‍ ഗാളി നമ്ബര്‍ 18, ലോന്‍ജിയ മൊഹല്ല ഇര്‍ഫാന്‍(34) എന്നിവരെയാണ് ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍ സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തത്.

ശനിയാഴ്ച 11- ഓടെയായിരുന്നു സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്ബുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് സംഘം ശ്രമം നടത്തിയത്. പുറകെ വാഹനത്തില്‍ വന്നവർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇവർ വാഹനവുമായി കടന്നു കളഞ്ഞു. പിന്നീട് തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിനുസമീപത്തുവച്ച് പിടികൂടുകയായിരുന്നു. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group