Spread the love

ബത്തേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റിൽ.

video
play-sharp-fill

ബത്തേരി പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനിയിലെ രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18നാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സി.എം.സാബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.