ഗുണ്ടാബന്ധമുള്ള എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ പട്ടിക ആഭ്യന്തരവകുപ്പില്‍ ഭദ്രം; എല്ലാവരും ലോക്കല്‍ പോലീസില്‍ സുപ്രധാന ചുമതലകളില്‍; എറണാകുളം റൂറൽ ജില്ലയിലെ സിഐക്ക് തമിഴ്നാട്ടിൽ ക്വാറി: കോട്ടയം ജില്ലയിലെ സി ഐ കൈക്കൂലിയുടെ ആശാൻ ; സീനിയർ ഡിവൈഎസ്പി ആയിരിക്കേണ്ടയാൾ ഇപ്പോഴും ഇൻസ്പെക്ടർ റാങ്കിൽ തന്നെ; ക്രിമിനൽ പൊലീസുകാരുടെ പട്ടിക തേർഡ് ന്യൂസിന്
കോട്ടയം: ഗുണ്ടാബന്ധമുള്ള എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ പട്ടിക ആഭ്യന്തരവകുപ്പില്‍ ഭദ്രമാണ് . പലരും ഗുണ്ടകളുടെയും ക്വാറി, ബ്ലേഡ് മാഫിയയുടെയും, കള്ള് കച്ചവടക്കാരുടെയും ആത്മ സുഹൃത്തുക്കളും, ബിസിനസ് പങ്കാളികളുമാണ്
ക്രിമിനൽ പോലീസുകാർ എല്ലാവരും ലോക്കല്‍ പോലീസില്‍ സുപ്രധാന ചുമതലകളിലാണ് ജോലി ചെയ്യുന്നതും.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ജോലി ചെയ്യുന്ന സി ഐ കൈക്കൂലിയുടെ ആശാനാണണ് . സീനിയർ ഡിവൈഎസ്പി ആയിരിക്കേണ്ട ഇയാൾ ഇപ്പോഴും ഇൻസ്പെക്ടർ റാങ്കിൽ തന്നെയാണ് ജോലി ചെയ്യുന്നതും. ഇയാൾ ആഭ്യന്തരവകുപ്പിന്റെ നോട്ടപ്പുള്ളി ആണെങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നത് ലോക്കൽ സ്റ്റേഷനിലാണ്. ക്വാറി, മണ്ണ്, മണൽ, ബ്ലേഡ് മാഫിയയുടെ അടുത്തയാളാണ് ഇദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കമാലിയില്‍ ഗുണ്ടയുടെ വിരുന്നുണ്ണാൻ പോയി ശുചിമുറിയിലൊളിച്ച ഡിവൈഎസ്പിയെക്കാള്‍ വമ്പൻമാർ ഇപ്പോഴും യൂണിഫോമില്‍ ഗുണ്ടാ മാഫിയ ബന്ധം ഉണ്ടാക്കി സ്വൈര്യവിഹാരം നടത്തുകയാണ്.
ഇവരുടെ പട്ടിക സംസ്ഥാന ഇൻ്റലിജൻസ് തയ്യാറാക്കിയതില്‍ ആകെ 54 പേരുണ്ട്. തിരുവനന്തപുരം സിറ്റി മുതല്‍ കാസർകോട് വരെ സുപ്രധാന ചുമതലകളില്‍ തന്നെ ഇവരുണ്ട്.
മണല്‍, കരിങ്കല്‍ ഖനനം ഏറ്റവുമധികം നടക്കുന്ന പ്രദേശങ്ങളില്‍ പോസ്റ്റിംഗ് ചോദിച്ചുവാങ്ങിയാണ് ഇവരില്‍ പലരും ഇരിക്കുന്നത്.
54 പേരുടെ പട്ടികയില്‍ അഞ്ച് ഡിവൈഎസ്പിമാരാണ് ഉള്ളത്. അതേസമയം അഴിമതി – ക്രിമിനല്‍ പശ്ചാത്തലമുള്ള ഇൻസ്പെക്ടർമാർ 33 പേരുണ്ട് പട്ടികയില്‍. ബാക്കിയുള്ളവർ എസ്‌ഐമാരാണ്. സിഐ മുതല്‍ ഡിവൈഎസ്പി റാങ്ക് വരെയുള്ളവരില്‍ നിന്നാണ് അതീവ കുഴപ്പക്കാരെന്ന് തിരിച്ചറിഞ്ഞവരുടെ പട്ടിക ഇൻ്റലിജൻസ് തയ്യാറാക്കിയത്.
Illegal nexus with sand, quarry mafia എന്നാണ് ഏറെപ്പേരുടെയും പേരിനൊപ്പം ചേർത്തിട്ടുള്ളത്. സാമ്പത്തിക സാദ്ധ്യതയുള്ള കേസുകള്‍ തിരഞ്ഞുപിടിച്ച് കക്ഷികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മർദം ചെലുത്തി ഒത്തുതീർപ്പ് ഉണ്ടാക്കുന്നവരെ ലിസ്റ്റിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
വാദികളുടെയും പ്രതികളുടെയും പക്കല്‍ നിന്ന് നാണമില്ലാതെ പണം വാങ്ങുന്നവരാണ് ഇവരില്‍ ഏറെയും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചുമതലയുള്ള ചിലർക്ക് റിസോർട്ടുകളില്‍ നിന്ന് മാസപ്പടിയാണ്. Highly corrupt എന്ന് വ്യക്തമായി ഇതില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ളവരും ലിസ്റ്റിലുണ്ട് .
എറണാകുളം റൂറല്‍ ജില്ലയിലെ ഒരു എസ്‌എച്ച്‌ഒ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടയുമായി ചേർന്ന് തമിഴ്നാട്ടില്‍ ക്വാറി നടത്തുന്നുവെന്ന റിപ്പോർട്ട് സർക്കാരിന് കിട്ടിയിരുന്നു. വൻ വരുമാന സാധ്യതയുള്ള സ്റ്റേഷൻ വിടാതെ എസ്‌ഐ ആയും സിഐ ആയി ഇയാള്‍ ഇവിടെ തന്നെ തുടരുകയായിരുന്നു. ഇയാളെ അടിയന്തരമായി സ്ഥലം മാറ്റാനും സ്വത്ത് സമ്പാദനത്തില്‍ വിജിലൻസ് അന്വേഷണം നടത്താനും റേഞ്ച് ഡിഐജി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.