video
play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്  നേരെ ലൈംഗികാതിക്രമം ; പുറത്തുപറയാതിരിക്കാൻ പണം നല്‍കാനും ശ്രമം; പ്രതി പിടിയില്‍

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്  നേരെ ലൈംഗികാതിക്രമം ; പുറത്തുപറയാതിരിക്കാൻ പണം നല്‍കാനും ശ്രമം; പ്രതി പിടിയില്‍

തൃശൂര്‍ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്  നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയില്‍. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടര്‍ന്ന് ചെല്ലുകയും  കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകര്‍ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വടക്കേക്കാട് സ്റ്റേഷനിലും പ്രതിക്കെതിരേ കേസ് നിലവിലുണ്ട്.