Spread the love

പെരിന്തൽമണ്ണ :   പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ.

video
play-sharp-fill

പിഴയടച്ചില്ലെങ്കില്‍ രണ്ട് വർഷവും ഒൻപത് മാസവും അധികതടവും അനുഭവിക്കണം. കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 42കാരനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. 2016മുതല്‍ തുടർച്ചയായി മൂന്ന് വർഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

രണ്ട് പോക്ലോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കഠിന തടവും അനുഭവിക്കണം. മറ്റ് രണ്ട് പോക്സോ വകുപ്പില്‍ 35 വർഷം തടവും 25,000 രൂപ പിഴയും, പിഴ അടയ്ക്കാത്തപക്ഷം ഒമ്ബത് മാസം തടവും അനുഭവിക്കണം. ഐപിസി ജുവനൈല്‍ നിയമപ്രകാരമാണ് മറ്റ് മൂന്ന് വർഷത്തെ കഠിന തടവ്. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ ആണെന്നും മറ്റ് വകുപ്പിലെ ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങാവൂ എന്നും വിധിയില്‍ പ്രത്യേകം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ത പി പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകള്‍ ഹാജരാക്കി. പ്രതിയെ താനൂർ സെൻട്രല്‍ ജയിലിലേക്കയച്ചു.