പത്തനംതിട്ട റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം; ആക്രമണത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്ത്

Spread the love

പത്തനംതിട്ട: പത്തനംതിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ക്രൂരമർദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദിച്ചത്.

video
play-sharp-fill

അടികൊണ്ട് റോഡിൽ വീണ ജെറിനെ വലിച്ചിഴച്ച് അക്രമികൾ സമീപത്തെ കടത്തിണ്ണയിൽ കൊണ്ടിടുകയായിരുന്നു.

അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊട്ടിക്കലാശം മുതൽ തുടങ്ങിയ തർക്കമാണ് മർദനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group