16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി; ഫോണ്‍ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു; തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി.

video
play-sharp-fill

കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാൻ്റെ ഒരു ഫോണുമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്.

യുവാവിനെ മറ്റൊരു മുറിയില്‍ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.