Spread the love

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്രകള്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കത്തയച്ചു.

video
play-sharp-fill

ഗള്‍ഫ് രാജ്യങ്ങളിലുള്ള കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഗുരുതരമായ യാത്രാ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മെയ് 31 വരെ ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യന്‍ വ്യോമപാതകളിലെ നിയന്ത്രണങ്ങളും വിമാനക്കമ്പനികള്‍ക്ക് അധിക വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയ ചെന്നിത്തല, പ്രവാസികളുടെ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group