പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വയോധികൻ്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ: മരിച്ച നിലയിൽ കണ്ടെത്തിയത് നീണ്ടൂർ സ്വദേശിയെ

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: നീണ്ടൂരിൽ പുലർച്ചെ വീട്ടിൽ നിന്നും കാണാതായ  വീട്ടുമുറ്റത്തെ കിണറ്റിൽ ഗൃഹനാഥനെ  മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടൂർ ചെറുമുട്ടത്ത് മറ്റത്തിൽ രാമകൃഷ്ണനെയാണ്  (75) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ   ആറുമണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം  വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് മരണകാരണമെന്ന് ഏറ്റുമാനൂർ പോലീസ് വ്യക്തമാക്കി.

വനം വകുപ്പിൽ മുൻ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇദ്ദേഹം അസുഖ ബാധിതൻ കൂടിയായിരുന്നു.

കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ മകൾ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു. ഇതേ തുടർന്ന്  രാമകൃഷ്ണൻ വലിയ ദുഖിതനായിരുന്നു.

അത്മഹത്യ കുറിപ്പിൽ നിന്നും  ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.

വീട്ടുകാർ രാവിലെ എഴുന്നേറ്റപ്പോൾ  ഇദേഹത്തെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഏറ്റുമാനൂർ പൊലീസിലും ഫയർഫോഴ്സിലും  വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തിയാണ് മൃദദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ:തങ്കമണി, മകൻ: ശ്രീജിത്ത്.