വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു ; തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കേ​സി​ല്‍ പി​ടി​യി​ലാ​യ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കേസിൽ പ്രതിയാ ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ നായ ഉ​ണ്ണിയാണ് ഒ​ളി​വി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചത്.

തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് നി​ല​ത്ത് വീ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേസിൽ മ​ദ​പു​രം വ​ള്ളി​യ​റു​പ്പാ​ന്‍​കാ​ട് ഏ​സ്റ്റേ​റ്റി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​മ്പോഴാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വെഞ്ഞാറമൂട് കൊലപാതകത്തിൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ളാ​ണ് ഉ​ണ്ണി. ക​സ്റ്റ​ഡി​യി​ലാ​യ ഉ​ണ്ണി​യെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​പ്പു​റ​ത്തു​ള്ള വ​ള്ളി​യ​റു​പ്പാ​ന്‍​കാ​ട് ഏ​സ്റ്റേ​റ്റി​ല്‍ നി​ന്നും ഉ​ണ്ണി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കുകയായിരുന്നു.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​യ്ക്ക് സം​ഭ​വ​ത്തി​ന് മുൻപും അതിന് ശേഷവുമുണ്ടായ ഫോ​ണ്‍​കോ​ളു​ക​ള​ല്ലാം സൈ​ബ​ര്‍ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം സം​ഘം സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.