Spread the love

തിരുവനന്തപുരം: നിയമസഭയിലെ ചട്ടലംഘനത്തില്‍ തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ഖേദം പ്രകടിപ്പിച്ച്‌ ഡിജിപി സ്പീക്കർക്ക് വിശദീകരണം നല്‍കി.

video
play-sharp-fill

നടപടിക്രമങ്ങളിലെ ധാരണക്കുറവാണ് തെറ്റ് പറ്റാൻ കാരണമെന്നും ഡിജിപി വിശദീകരിച്ചിട്ടുണ്ട്. ആദ്യമായി സംഭവിച്ചതിനാല്‍ നടപടിയുണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്ക് ഒപ്പം ഡിജിപി റവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളില്‍ പ്രവേശിച്ചത് ചട്ടലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഡിജിപി സഭാതലത്തില്‍ പ്രവേശിച്ചതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. ഡിജിപിയുടെ നടപടി ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഡിജിപി സഭയിലെത്തിയത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണം. കീഴ്വഴക്കങ്ങളില്‍ ഇത്തരം സംഭവങ്ങളിലെന്നും ഇത് അറിയാതെ സംഭവിച്ചതാകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സ്പീക്കര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.