Spread the love

കണ്ണൂർ:ചെറിയ തോതിലുള്ള ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ .

video
play-sharp-fill

ഇന്ന് രാവിലെ തൃശൂരില്‍ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
റവന്യൂ മന്ത്രി രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച്‌ അന്വേഷിക്കുകയും മന്ത്രിയുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ദ്ധചികിത്സക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ട് .