
കൊച്ചി: പ്രസവത്തെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചുമുള്ള തന്‍റെ പരാമർശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതില്‍ വിശദീകരണവുമായി അഖില്‍ മാരാർ.
ഗർഭാവസ്ഥയെന്നത് ഒരു രോഗമല്ലെന്നും, അത് ആസ്വദിക്കേണ്ട ഒന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മാതൃത്വം എന്നത് ഉദാത്തമായ ഒരു ക്രിയയാണ്. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയില്‍ നിന്ന് ലഭിക്കുന്ന ആത്മനിർവൃതിയാണ് ഗർഭകാലം ആസ്വദിക്കാൻ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാല്‍ ഇന്ന് പുതിയ തലമുറയിലെ പല പെണ്‍കുട്ടികള്‍ക്കും അമ്മയാകാൻ താല്പര്യമില്ലാത്ത അവസ്ഥയുണ്ട്.
പ്രസവത്തെയും ഗർഭകാലത്തെയും കച്ചവടവല്‍ക്കരിക്കുന്ന ആശുപത്രികള്‍ക്കും മരുന്ന് കമ്പനികള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർഭകാലത്തെ സൗന്ദര്യത്തെയും ജീവിതത്തെയും നശിപ്പിക്കുന്ന ഒന്നായി കാണുന്നതിനെ അദ്ദേഹം വിമർശിച്ചു. കുടുംബം എന്ന മൂല്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ താൻ മനുഷ്യഗണത്തില്‍ പോലും കൂട്ടുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഗർഭകാലത്തെ പത്തുമാസം ആശുപത്രി വാസമാക്കി മാറ്റുന്ന രീതിയെ അദ്ദേഹം കച്ചവടമെന്നാണ് വിശേഷിപ്പിച്ചത്. പ്രസവത്തെക്കുറിച്ചുള്ള ഭയം പെണ്‍കുട്ടികളില്‍ കുത്തിവെച്ച് ആശുപത്രികളും മരുന്ന് കമ്പനികളും ലാഭം കൊയ്യുകയാണ്.
കോടികള്‍ മുടക്കി ആശുപത്രികള്‍ പണിയുന്നത് ദാനം ചെയ്യാനല്ലെന്നും, ലാഭം കൊയ്യാനാണെന്നും തിരിച്ചറിയണം. താൻ ഒരു അമേരിക്കൻ മരുന്ന് റിസർച്ച് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളാണെന്നും ആരോഗ്യരംഗത്തെ കള്ളത്തരങ്ങള്‍ തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









