Spread the love

കൊച്ചി: കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.

video
play-sharp-fill

എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

10 വർഷം ഭരിച്ച കോണ്‍ഗ്രസ് രാജവംശം ആണ് രാജ്യത്തെ നശിപ്പിച്ചത്. കേരളത്തില്‍ നിന്ന് എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. മാറ്റം ആഗ്രഹിച്ചാണ് എൻഡിഎ സർക്കാരിനെ ജനം തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 10 കൊല്ലം കൊണ്ട് രാജ്യം വലിയ നേട്ടം കൈവരിച്ചു. ഇതേ മാറ്റത്തിനാണ് കേരളവും ആഗ്രഹിക്കുന്നത്. വന്യജീവി നിയമത്തില്‍ വരുത്തിയ ഭേദഗതി കേരളം നടപ്പാക്കുന്നില്ല. സംസ്ഥാനം വലിയ കടക്കെണിയിലാണ്. ആശാ വർക്കർമാർ, കെഎസ്‌ആർടിസി എന്നിവർക്ക് ശമ്പളം കൊടുക്കാൻ കാശില്ല. കഴിഞ്ഞ ഒൻപതു കൊല്ലമായി ഒരു അടിസ്ഥാന സൗകര്യ വികസനമില്ല.