കേരളം ചുട്ടു പൊള്ളുന്നു; പാലക്കാട് 40.1 ഡിഗ്രിയും കോട്ടയം 37 ഡിഗ്രി വരെയും ചൂട് ഉയരും; ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും;കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാദ്ധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ, ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്.

video
play-sharp-fill

അതേസമയം, വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും കൂടുകയാണ്. പാലക്കാട് 40.1 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്. പുനലൂരിൽ 39.8 ആയി താപനില ഉയർന്നു.

ഇന്ന് പാലക്കാട് താപനില 39 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group