play-sharp-fill
ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സ്വന്തം ലേഖിക

കോഴിക്കോട്: തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചതിനാൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 8.30ഓടെ അറബിക്കടലില്‍ പ്രവേശിച്ച ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്കു-കിഴക്കന്‍ അറബിക്കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്ക്, വടക്കു-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യത വളരെ കുറവാണ്.

ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നവംബര്‍ ഏഴ് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ട്.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകള്‍

ഓറഞ്ച് അലര്‍ട്ട്

നവംബര്‍ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.

നവംബര്‍ 4: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

യെല്ലോ അലര്‍ട്ട്

നവംബര്‍ 3: ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്

നവംബര്‍ 4: കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

നവംബര്‍ 5: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്

നവംബര്‍ 6: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്

നവംബര്‍ 7: പത്തനംതിട്ട, കോട്ടയം, ഇടുക്കി.