Spread the love

ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 119 ഒഴിവുകളാണുള്ളത്.

video
play-sharp-fill

തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ റെയില്‍വേയില്‍ സെക്ഷന്‍ കണ്‍ട്രോളര്‍. വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലായി 119 താല്‍ക്കാലിക ഒഴിവുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ തിരുവനന്തപുരം, ചെന്നൈ, ബെംഗളുരു, മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ആര്‍ആര്‍ബി സോണുകള്‍ക്ക് കീഴിലുള്ള റെയില്‍വേ ഡിവിഷനുകളിലായിരിക്കും നിയമിക്കുക.

പ്രായപരിധി

20നും 33നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.

സെലക്ഷന്‍

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, മെഡിക്കല്‍ പരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഏഴാം ശമ്പള കമ്മീഷന്‍ ലെവല്‍ 6 പ്രകാരം 35,400 രൂപ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍

ഉദ്യോഗാര്‍ഥികള്‍ക്ക് അവര്‍ താല്‍പര്യപ്പെടുന്ന ആര്‍ആര്‍ബി സോണ്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ ആര്‍ആര്‍ബി ഉടന്‍ പുറത്തിറക്കുന്ന കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കും.
ഉദ്യോഗഗാര്‍ഥികള്‍ക്ക് A2 നിലവാരത്തിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നതിന് മുന്‍പായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി 100 ശതമാനം കൃത്യതയുള്ള രീതിയിലും ഏറ്റവും പുതിയ ബയോമെട്രിക്‌സ് വിവരങ്ങളോടെയും പുതുക്കാന്‍ നിര്‍ദേശമുണ്ട്.

കേരളത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.
അപേക്ഷ ഫീസ്

ജനറല്‍/ ഒബിസി വിഭാഗങ്ങള്‍ക്ക് 500 രൂപയും, എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ rrbapply.gov.in സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 14 വരെയാണ് റിക്രൂട്ട്‌മെന്റ് നടക്കുക.