Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. ഇന്നലെയായിരുന്നു സംഭവം.

video
play-sharp-fill

അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടർ- ബിജി ദമ്പതികളുടെ മകൻ ബിനോയിയാണ് മരിച്ചത്. സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകിട്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പം മൊബൈല്‍ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നില്‍വച്ച്‌ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്പാത്തില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ബിനോയ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു. തെരുവ് നായ കുറുക്ക് ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തുടർന്ന് മറ്റൊരു വാഹനത്തില്‍ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരിക്ക് കാര്യമായ പരിക്ക്ക് പറ്റിയിട്ടില്ല. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.