Spread the love

തിരുവനന്തപുരം: പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

video
play-sharp-fill

പരാതിക്കാരി നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം സൈബർ പൊലീസ് ആണ് കസ്‌റ്റഡിയിലെടുത്തത്. തുടർന്ന് രാഹുല്‍ ഈശ്വറെ ക്യാമ്പിലേക്ക് കൊണ്ടുപോയി.

രാഹുല്‍ ഈശ്വർ ഉള്‍പ്പെടെ 4 പേരുടെ യുആർഎല്‍ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും യുആർഎല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി രാഹുലുമായി ബന്ധം സ്ഥാപിച്ചത് വിവാഹിതയെന്ന കാര്യം മറച്ചുവെച്ചായിരുന്നെന്നും, ഒരു വർഷത്തെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്ത വ്യക്തിയാണ് പരാതിക്കാരിഎന്നുമായിരുന്നു രാഹുല്‍ ഈശ്വർ പറഞ്ഞത്.