
കുട്ടികളുടെ ചർമ്മം വളരെ ലോലവും കട്ടി കുറഞ്ഞതുമാണ്. അതിനാൽ തന്നെ അവർക്കായി തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളും അത്ര തന്നെ ലോലമായിരിക്കണം.
ചേരുവകളുടെ തിരഞ്ഞെടുപ്പ് പരമപ്രധാനമാണ്, കാരണം ഇവയിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ മൃദുലമായ ചർമ്മങ്ങൾ സൗമ്യമായി കൈകാര്യം ചെയ്യുന്നത്.
അങ്ങിനെ കുട്ടികളുടെ ചർമ്മത്തെ മികച്ച രീതിയിൽ സംരക്ഷണം നൽകുന്ന അഞ്ച് ജൈവ ചേരുവകളും അവയുടെ ഗുണങ്ങളും നമുക്കൊന്ന് അറിഞ്ഞിരിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്സ്
ചർമ്മത്തിന് ജലാംശം നല്‍കുന്നതിനും പ്രോട്ടീൻ നിലനിർത്തുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ചർമ്മത്തിന്റെ ഈർപ്പ തടസം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല പിഎച്ച് ബാലൻസ് നിലനിർത്തുകയും കുട്ടികളുടെ ചർമ്മം കൂടുതൽ മൃദുവായി സൂക്ഷിക്കാൻ ഇവ സഹായിക്കുകയും ചെയ്യും.
.ഗോതമ്പ്
കുട്ടികളിലെ മികച്ച ചർമ്മ സംരക്ഷണത്തിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഗോതമ്പ്. ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങൾ കുട്ടികൾക്ക് പാകം ചെയ്തു കൊടുക്കുന്നത് ശരീരത്തിൽ പ്രോട്ടീൻ നിലനിർത്തുന്നതിന് സഹായിക്കും.
ചർമ്മത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നതും വരൾച്ച തടയുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഗോതമ്പ് കാരണമാകുന്നുണ്ട്. ശരീരത്തെ പോഷിപ്പിക്കുന്നതിന് പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്, ആരോഗ്യവും കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന് ഏറെ പ്രധാനമാണ്.
മഞ്ഞൾ
ആന്റിഓക്സിഡന്റുകളാലും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമായ ഒന്നാണ് മഞ്ഞൾ. കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പല ചർമ്മരോഗങ്ങൾക്കും ഇത് ഗുണം ചെയ്യും. കുട്ടികളിൽ ഉണ്ടാകുന്ന ചുണങ്ങുകൾക്കും മുഖക്കുരുവിനും ചെറിയ മുറിവുകളും ശമിപ്പിക്കാൻ മഞ്ഞൾ ഗുണം ചെയ്യും.
ശരീരത്തിന്റെ പാദം മുതൽ തലവരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധി നൽകാൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾക്ക് കഴിയും. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കുട്ടികളുടെ ചർമ്മസംരക്ഷണത്തിൽ ഉപയോഗിക്കാൻ മുരിങ്ങ മികച്ചതാണ്. മുരിങ്ങപ്പൊടി കുട്ടികളുടെ മീൽ പ്ലാനുകളിൽ ഉൾപ്പെടുത്തുന്നതും കുളിക്കുന്ന സമയങ്ങളിൽ അവരുടെ ദേഹത്ത് തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
മുടിപൊട്ടുന്നത് തടയുന്നതുൾപ്പടെയുള്ള സിങ്ക് ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് മുരിങ്ങ. മികച്ച ആന്റിഓക്സിഡന്റായതിനാൽ ചർമ്മത്തെ കോശനാശത്തിൽ നിന്ന് സംരക്ഷിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കും.
കുട്ടികളുടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ ജൈവ ചേരുവകൾ സാധാരണ ചർമ്മ പ്രശ്നങ്ങൾക്ക് സുരക്ഷിതവും ഫലപ്രദവുമായ പരിഹാരങ്ങൾ നൽകുന്നു. സെൻസിറ്റീവ് ചർമ്മത്തെ സംരക്ഷിക്കുന്നതിനും പോഷിപ്പിക്കുന്നതിനും ശമിപ്പിക്കുന്നതിനും ഇവ കാരണമാകും. ശരിയായ പരിചരണവും ശ്രദ്ധയും നൽകിയാൽ, നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ചർമ്മം ലഭിക്കും







