
ന്യൂഡൽഹി: അസമിലും, പശ്ചിമ ബംഗാളിലും ബിജെപി ജയിച്ചതോടെ വോട്ട് ചോരി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ അസമിലും, ബംഗാളിലും ബിജെപി വോട്ട് തട്ടിയെടുത്ത് ജയിച്ചുവെന്നാണ് രാഹുലിന്റെ വാദം.
പശ്ചിമ ബംഗാളില്‍ 100-ലധികം സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മേധാവി മമത ബാനർജിയുടെ വാദത്തോട് തന്റെ പാർട്ടി യോജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. “ഇസിയുടെ പിന്തുണയോടെ ബിജെപി തിരഞ്ഞെടുപ്പ് മോഷ്ടിച്ചതിന്റെ വ്യക്തമായ കേസുകളാണ് അസമും ബംഗാളും. മമത ജിയുടെ അഭിപ്രായത്തോട് ഞങ്ങള്‍ യോജിക്കുന്നു. ബംഗാളില്‍ 100-ലധികം സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടു. ” എന്നും രാഹുല്‍ എക്സിലെ പോസ്റ്റില്‍ പറയുന്നു.
അതേസമയം കേരളത്തില്‍ പാർട്ടി ജയിച്ചത് കൊണ്ടു തന്നെ അതില്‍ വോട്ട് മോഷണമോ, ഇ വിഎം ഹാക്കിംഗോ രാഹുല്‍ ആരോപിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







