രഹനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിട്ടറി പാഡ് വരെ; ഇവർ ഭക്തയോ?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സന്നിധാനം: രഹനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിട്ടറി പാഡ് .വേറെ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് കാര്യത്തിൽ ദുരൂഹത. ഇവർക്ക് കെട്ടു നിറച്ചു നൽകിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇവർ പല സുഹൃത്തുക്കളോടും തന്റെ കയ്യിൽ സാനിറ്ററി നാപ്കിൻ കരുതിയിട്ടുണ്ടെന്നും പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. അതുകൊണ്ടു തന്നെ ഇവർ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടിൽ എന്തൊക്കെ വസ്തുവകകൾ ഉണ്ടെന്നും ആർക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരോട് മാധ്യമ പ്രവർത്തകർ ഇരുമുടിക്കെട്ടിൽ എന്താണെന്നു ചോദിച്ചിട്ടു ഇവർ മറുപടി നൽകാത്തതും ദുരൂഹതയുണർത്തുന്നു. ശബരിമലയിൽ വരുന്ന എല്ലാ ഭക്തരുടെയും ഇരുമുടിക്കെട്ടു പോലീസ് പരിശോധിച്ചിരുന്നു.

എന്നാൽ ഇവരുടെ കെട്ട് പരിശോധിച്ചോ എന്ന് വ്യക്തമാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തിൽ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും ഇതിനെല്ലാം കൂട്ട് നിക്കുന്ന സർക്കാർ മാപ്പു പറയണമെന്നും സംരക്ഷണ സമിതി ആരോപിച്ചു.