play-sharp-fill
ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികൾ; പി.സി ജോർജ്ജ്

ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികൾ; പി.സി ജോർജ്ജ്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയിൽ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത്. നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കിൽ മുഴുവൻ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധം. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോർജ് പറഞ്ഞു.