ക്യു.ആർ.എസിലും ജോസ്‌കോയിലും പത്തിലധികം പേർക്കു കൊവിഡ്; രണ്ടു സ്ഥാപനങ്ങളും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു; കൂരോപ്പടയിലും ചേനപ്പാടിയിലും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

ക്യു.ആർ.എസിലും ജോസ്‌കോയിലും പത്തിലധികം പേർക്കു കൊവിഡ്; രണ്ടു സ്ഥാപനങ്ങളും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു; കൂരോപ്പടയിലും ചേനപ്പാടിയിലും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിതരുടെ എണ്ണം പത്തിലധികമായി വർദ്ധിച്ച സാഹചര്യത്തിൽ ക്യു.ആർ.എസും ജോസ്‌കോയും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ഈ രണ്ടു സ്ഥാപനങ്ങളെ കൂടാതെ പാരഗൺ പോളിമേഴ്സ് കൂരോപ്പട, ചരിവുപുറം റബേഴ്സ് ചേനപ്പാടി എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണ നിയമപ്രകാരം ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോ ജുവലറിയാണ് ഇൻസ്റ്റ്ിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം 

ഓണത്തിനു മുൻപ് തന്നെ ക്യൂആർഎസ് ഷോറൂമിൽ പന്ത്രണ്ടിലധികം ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതായി തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്യു.ആർ.എസ് ഷോറൂം അടച്ചിടുക പോലും ചെയ്തത്. രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ സ്ഥാപനം അടച്ച് ജോസ്‌കോ ജുവലറി മാതൃക കാട്ടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു സ്ഥാപനങ്ങളിലും പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടർ എം. അഞ്ജനയുടെ നടപടി. സ്ഥാപനത്തിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിൻറെ സംഘത്തിന് ലഭ്യമാക്കണം.

രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ പോലീസിൻറെ സേവനവും ലഭ്യമാക്കും. നാലിടത്തും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു. ഈ സ്ഥാപനങ്ങൾ രോഗ ഉറവിട കേന്ദ്രങ്ങളായി മാറുകയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും, ഇവരുടെ കുടുംബാംഗങ്ങളും അടക്കമുള്ളവർക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷമാണ് ജില്ലാ ഭരണകൂടം നടപടികൾ ശക്തമാക്കിയിരിക്കുന്നത്.