Spread the love

ആറാട്ടുപുഴയില്‍ വി ഡി സതീശന് അഭിവാദ്യങ്ങള്‍ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ച നിലയില്‍. ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആറാട്ടുപുഴ.

video
play-sharp-fill

‘പട നയിച്ചവൻ നാടു നയിക്കും’ എന്നായിരുന്നു ഫ്ലക്സ് ബോർഡിലുണ്ടായിരുന്നത്. അതേസമയം, തിളക്കമാർന്ന വിജയെ നേടിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തില്‍ തമ്മിലടി തുടങ്ങിയിരിക്കുകയാണ്.

രമേശ് ചെന്നിത്തലയും, വി ഡി സതീശനും, കെ സി വേണുഗോപാലിന് പരോക്ഷ പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രംഗത്തെത്തി. എംഎല്‍എ അല്ലാത്തവര്‍ മുഖ്യമ്രന്തി ആകുന്നതില്‍ തടസമുണ്ടോയെന്നായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തലയും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനും തൊട്ടടുത്ത ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ചേരാനാണ് ധാരണ.