Spread the love

നിലമ്പൂർ : ബേപ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പി.വി അൻവർ.മരുമോനിസത്തിൻ്റെ അടിവേരു അറക്കാനാണെങ്കിൽ അതിനും തയ്യാറെന്ന് അൻവർ പറഞ്ഞു.

video
play-sharp-fill

താൻ പറയുന്ന നിർദേശങ്ങൾ യുഡിഎഫ് പ്രകടന പത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ പറഞ്ഞു. ‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വ്യക്തി വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാട് തന്നെ അപമാനിക്കുന്നതായിരുന്നു. അതാണ് താൻ നേരത്തെ പറഞ്ഞത്.

ഞാൻ പിടിച്ചത് എൽഡിഎഫ് വോട്ടുകളാണ്. ഞാൻ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ തെരഞ്ഞെടുപ്പ് കൊണ്ടുകഴിഞ്ഞു. യുഡിഎഫിലെ ഉത്തരവാദിത്തപെട്ട നേതാക്കൾ ഇത് മനസ്സിലാക്കണമെന്നും അൻവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group