
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി.
കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു. മുഹമ്മദ് റിയാസ് ആണ് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി.
നിലവിൽ മന്ത്രി കൂടിയായ റിയാസിനോട് ഏറ്റുമുട്ടുന്നതോടെ ബേപ്പൂരിൽ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.റീൽസും വള്ളം കളിയും അല്ലാതെ ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിന് ഒന്നും പറയാനില്ലെന്ന് യുഡിഎഫ് പിവി അൻവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകാശത്തേക്ക് ബലൂൺ വിട്ട് നടക്കുന്ന റിയാസ് ഭൂമിയിലേക്ക് ഇറങ്ങിയത് തെരഞ്ഞെടുപ്പ് വന്നോപ്പോഴാണ്. ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പിവി അൻവർ പറഞ്ഞു.







