Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയില്‍ മറുപടി പറയേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവിന്ദൻ പാര്‍ട്ണര്‍ അല്ലല്ലോ. ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്‍റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും. പ്രതീയാകേണ്ടവര്‍ക്ക് എതിരെ കേസ് ഇല്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ കേസ് എടുക്കുന്നു.

പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍,മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.